---
title: "പാനൂരിൽ 10 വയസുകാരിയെ ഇടിച്ച് തെറിപ്പിച്ച് കാർ നിർത്താതെ പോയി ; അന്വേഷണവുമായി പൊലീസും, കൈകോർത്ത് നാട്ടുകാരും"
english_title: "A 10-year-old girl was hit and thrown in Panur by a car that did not stop; Police, locals join hands with investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/117371/A 10-year-old girl was hit and thrown in Panur by a car that did not stop; Police, locals join hands with investigation"
published_at: "2023-05-26T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6470de48169a3_images_(13).jpeg"
keywords: []
---

# പാനൂരിൽ 10 വയസുകാരിയെ ഇടിച്ച് തെറിപ്പിച്ച് കാർ നിർത്താതെ പോയി ; അന്വേഷണവുമായി പൊലീസും, കൈകോർത്ത് നാട്ടുകാരും

> **Lead Summary:** 10 വയസുകാരിയെ ഇടിച്ച് തെറിപ്പിച്ച് കാർ നിർത്താതെ പോയി. അന്വേഷണവുമായി പൊലീസും, കൈകോർത്ത് നാട്ടുകാരും നാടോടി സംഘത്തിൽപെട്ട പത്തുവയസുകാരിയെ ഇടിച്ചുവീഴ്ത്തിയ കാർ നിർത്താതെ പോയി. അപകടത്തിൽ പരിക്കേറ്റ പെൺകുട്ടിയുടെ നില ഗുരുതരമാണ്.

## Article Content

10 വയസുകാരിയെ ഇടിച്ച് തെറിപ്പിച്ച് കാർ നിർത്താതെ പോയി. അന്വേഷണവുമായി പൊലീസും, കൈകോർത്ത് നാട്ടുകാരും നാടോടി സംഘത്തിൽപെട്ട പത്തുവയസുകാരിയെ ഇടിച്ചുവീഴ്ത്തിയ കാർ നിർത്താതെ പോയി. അപകടത്തിൽ പരിക്കേറ്റ പെൺകുട്ടിയുടെ നില ഗുരുതരമാണ്.

മൈസൂർ ഹുൻസൂർ സ്വദേശി സുരേഷിന്റെ മകൾ ലക്ഷ്മി (10)ക്കാണ് പരിക്കേറ്റത്. വൈകിട്ട് ആറ് മണിയോടെ പാനൂരിനടുത്ത് കടവത്തൂരിലായിരുന്നു അപകടം. മത്സ്യബന്ധനത്തിനായി കർണാട കയിൽ നിന്നെത്തിയ സംഘത്തിൽപെട്ട കുട്ടി റോഡ് മുറിച്ചു കടക്കവെ അമിതവേഗതയിൽ ഓടിച്ചു വന്ന കാർ ഇടിച്ചു തെറിപ്പിക്കുക യാ യിരുന്നു. കാർ കണ്ടെത്താൻ കൊളവല്ലൂർ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

സംഭവത്തിൻ്റെ ഗൗരവം തിരിച്ചറിഞ്ഞ നാട്ടുകാരും കാറിനായി തിരച്ചിൽ നടത്തുന്നുണ്ട്. ഇവരിൽ ചിലർ പൊലീസിന് നിർണായക വിവരങ്ങൾ കൈമാറിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/117371/A 10-year-old girl was hit and thrown in Panur by a car that did not stop; Police, locals join hands with investigation)